തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ ഗതാഗത നിയമ ലംഘകരെ പിടികൂടാൻ രഹസ്യ പോലീസ് സജീവമായി രംഗത്ത്

റിയാദ്: ട്രാഫിക് നിയമ ലംഘകരെ പിടി കൂടുന്നതിനായി റിയാദിൽ രഹസ്യ പോലീസും സജീവമായിരിക്കുകയാണ്. നമ്പർ പ്ളേറ്റ് ഇല്ലാതെ വാഹനങ്ങളോടിക്കുന്നവരെയും മറ്റു നിയമ ലംഘനങ്ങൾ നടത്തുന്നവരെയുമെല്ലാം പോലീസ് പിടി കൂടുന്ന ദൃശ്യങ്ങൾ മീഡിയകൾ പങ്ക് വെച്ചു.

യൂണിഫോമിൽ തന്നെയാണെങ്കിലും സാധാരണ വാഹനങ്ങളിൽ സഞ്ചരിച്ചാണു പോലീസ് നിയമ ലംഘകരെ പിടികൂടുന്നത്. പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിടിക്കുകയും നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്