തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പിറന്ന നാട്ടിലെത്താനുള്ള ആഗ്രഹം സഫലമായില്ല; അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരുന്ന മലപ്പുറം സ്വദേശിക്ക് സൗദിയിൽ അന്ത്യ വിശ്രമം

റിയാദ്: ഫൈനൽ എക്സിറ്റടിച്ച് അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇരുമ്പുഴി വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കൽ (58) ആണ് മരിച്ചത്.

നാളെ നാട്ടിലേക്ക് തിരിക്കുന്ന കെ എം സി സി ചാർട്ടേഡ് വിമാനത്തിൽ പോകാനിരുന്നയാളായിരുന്നു അബ്ദുസമദ്. ബലദിയയിലെ ഒരു ഉദ്യോഗസ്ഥൻ്റെ പേഴ്സണൽ സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ 34 വർഷമായി ഇദ്ദേഹം റിയാദിലാണു ജോലി ചെയ്തിരുന്നത്. ഒരു വർഷം മുംബായിരുന്നു അബ്ദുസമദ് അവധി കഴിഞ്ഞ് തിരികെയെത്തിയത്. ജിദ്ദയിലെ കാമറമാൻ സ്വാലിഹ് ഇരുംബുഴി മകനാണ്. മയ്യിത്ത് മക്കയിൽ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്