ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ രണ്ട് സ്വദേശികളെ വധ ശിക്ഷക്ക് വിധേയരാക്കി

അബഹ: സൗദിയിലെ അബഹയിൽ ജൂൺ 23 ചൊവ്വാഴ്ച രണ്ട് സ്വദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മഹ്ദ് ബിൻ ഹാദി എന്ന സ്വദേശിയെ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയും അത് മരണത്തിനു കാരണമാകുകയും ചെയ്ത കേസിലാണു ഹാദി ബിൻ സഊദ് എന്ന സ്വദേശിയെ വധ ശിക്ഷക്ക് വിധേയനാക്കിയത്.

ഹുസൈൻ ബിൻ അലി അസീരി എന്ന സ്വദേശിയെ കാറിടിച്ചു പരിക്കേൽപ്പിക്കുകയും തുടർന്ന് തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് നവാഫ് ബിൻ ഹസൻ എന്ന സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയത്.

രണ്ട് കേസിലും ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷിക്കുകയും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കീഴ്ക്കോടതികൾ വിധിച്ച വധ ശിക്ഷ സുപ്രീം കോടതി ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ ഓർഡർ ഇഷ്യു ചെയ്യുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്