Thursday, November 14, 2024
Saudi ArabiaTop Stories

ഭയവും ആശങ്കയും നിരാശയും വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം, തബാഉദ് അപ്ളിക്കേഷൻ ആൻഡ്രോയിഡിലും ഉടൻ ലഭ്യമാകും; സൗദിയിൽ ടാക്സികളിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്

ജിദ്ദ: സൗദിയിലെ കൊറോണമുക്തരുടെ എണ്ണത്തിൽ ആശാവഹമായ പുരോഗതി. പുതുതായി 4710 പേർക്കാണു അസുഖം ഭേദമായത്. ഇതോടെ സൗദിയിൽ ഇത് വരെ അസുഖം ഭേദമായവരുടെ എണ്ണം 1,09,885 ആയി ഉയർന്നിരിക്കുകയാണ്.

പുതുതായി 3139 പേർക്ക് വൈറസ് ബാധിച്ചതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1,64,144 ആയി ഉയർന്നിട്ടുണ്ട് ഇതിൽ 52,913 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39 പേർ കൂടി കൊറോണ ബാധിച്ച് മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 1346 ആയിട്ടുണ്ട്. 2122 പേർ നിലവിൽ ഗുരുതരാവസ്ഥയിലാണുള്ളത്.

കൊറോണ ബാധിച്ചവരുമായി ഇടപഴകിയിട്ടുണ്ടെങ്കിൽ അത് വ്യക്തികളെ അറിയിക്കുന്നതിനുള്ള തബാഉദ് എന്ന ആപ് ഉടൻ ആൻഡ്രോയിഡിലും ലഭ്യമാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. നിലവിൽ ആപ് സ്റ്റോറിലാണു ഈ ആപ് ലഭ്യമായിട്ടുള്ളത്. എല്ലാവരും ആപ് ഡൗൺലോഡ് ചെയ്ത് അതിൻ്റെ ഗുണം പ്രയോജനപ്പെടുത്തണമെന്നും വാക്താവ് ആവശ്യപ്പെട്ടു.

അതേ സമയം അമിതമായ ആശങ്കയും ഭയവും ഉത്കണ്ഠയും ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് ഓർമ്മപ്പെടുത്തി. അത്തരത്തിലുള്ള പെരുമാറ്റങ്ങൾ രോഗിക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടാക്സികളിലും മറ്റും യാത്ര ചെയ്യുന്നവർ പിൻസീറ്റിൽ ഇരിക്കണമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് ആവശ്യപ്പെട്ടു. അതോടൊപ്പം വാഹനത്തിൽ എവിടെയും സ്പർശിക്കാതിരിക്കണമെന്നും മാസ്ക് ധരിക്കുന്നതോടൊപ്പം ഹാൻഡ് സാനിറ്റൈസർ കരുതണമെന്നും ഇലക്ട്രോണിക് പേയ്മെൻ്റുകൾ നടത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്