Wednesday, November 27, 2024
Saudi ArabiaTop Stories

സൗദി എയർലൈൻസ് ഇന്ന് ആദ്യമായി കണ്ണൂരിൽ മുത്തമിടും

ജിദ്ദ: സൗദി എയർലൈൻസ് ഇന്നാദ്യമായി കണ്ണൂർ വിമാനത്താവളത്തിൽ പറന്നിറങ്ങും. കൊറോണ പശ്ചാത്തലത്തിൽ ജിദ്ദയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായാണു സൗദി എയർലൈൻസിൻ്റെ ചാർട്ടേഡ് വിമാനം കണ്ണൂർ വിമാനത്താവളത്തിലിറങ്ങുക.

കാരന്തൂർ മർക്കസിലെ വിവിധ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയ ജിദ്ദയിലുള്ള പൂർവ്വ വിദ്യാർത്ഥികൾ (മർകസ് അലുമ്നൈ ജിദ്ദ) ആണു ഈ ചാർട്ടേഡ് ഫ്ളൈറ്റ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.

ഇന്ന് വൈകുന്നേരമാണു മർക്കസ് അലുമ്നൈ ചാർട്ട് ചെയ്ത സൗദി എയർലൈൻസ് വിമാനം കണ്ണൂർ എയർപോർട്ടിൽ ലാൻ്റ് ചെയ്യുക. ഇന്നത്തെ യാത്രയിൽ 250 യാത്രക്കാരാാണുള്ളതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സൗദി എയർലൈൻസിൻ്റെ ഒരു വിമാനം ഇതാദ്യമായാണു കണ്ണൂർ എയർപോർട്ടിൽ എത്തുന്നത്. ജിദ്ദയിൽ നിന്നും കണ്ണൂരിലേക്ക് ഒരു വിമാനം സർവീസ് നടത്തുന്നതും ഇതാദ്യമായാണെന്ന പ്രത്യേകത കൂടി ഇന്നത്തെ യാത്രക്കുണ്ട്.

പ്രവാസ ലോകത്തെ വിവിധ സംഘടനകൾ ഏറെ പ്രയാസപ്പെട്ട് മുഴുവൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും ചാർട്ടേഡ് വിമാന സർവീസ് ഒരുക്കുന്നത് രോഗികളും ഗർഭിണികളും ജോലി നഷ്ടപ്പെട്ടവരും മാനസിക പ്രയാസം അനുഭവിക്കുന്നവരുമായ ആയിരക്കണക്കിനു പ്രവാസികൾക്ക് വലിയ ആശ്വാസമാണു നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്