Monday, April 21, 2025
Saudi ArabiaTop Stories

മക്കയിൽ കൊറോണ വൈറസ് ബാധിച്ച വിദേശ വനിതക്ക് സുഖപ്രസവം.

ജിദ്ദ: മക്കയിൽ കൊറോണ വൈറസ് ബാധിച്ച വിദേശ വനിതക്ക് സുഖപ്രസവം. 26 കാരിയായ ബംഗ്ലാദേശി വനിതയാണ് സുഖപ്രസവത്തിലൂടെ ആൺ കുഞ്ഞിന് ജന്മം നൽകിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

വിശുദ്ധ നഗരമായ മക്കയിലെ ഹിറ ജനറൽ ആശുപത്രിയിൽ വെച്ചതായിരുന്നു പ്രസവം. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവതിയുടെ രണ്ടാമത്തെ പ്രസവമാണ് ഇത്.

സ്ത്രീക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും, പ്രസവചികിത്സാ വിഭാഗം മേധാവിയുമായ ഡോ. ഹാനി ഹരിരി പറഞ്ഞു.

കൊറോണ വൈറസ് പ്രോട്ടോക്കോൾ സംബന്ധിച്ച ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചാണ് മെഡിക്കൽ സംഘം കേസ് കൈകാര്യം ചെയ്തത്. 3.11 കിലോഗ്രാം ഭാരം വരുന്ന ഒരു കുഞ്ഞിന് യാതൊരു പ്രശ്നവുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. അഹമ്മദ് ഖാദിബ് അൽബാൻ, ഡോക്ടർ അലാ മുതവല്ലി; നഴ്‌സുമാരായ സാറാ മിസ്ഫർ, നവാൽ ഖാദർ എന്നിവരാണ് രോഗിയെ ശുശ്രൂഷിച്ചത്.

കഴിഞ്ഞ മാസം കൊറോണ വൈറസ് ബാധിച്ച 28 കാരിയായ സൗദി യുവതി മക്കയിലും, ഏപ്രിലിൽ അഫ്ഗാൻ യുവതി മദീനയിലും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa