സഊദ് രാജാവിൻ്റെ കാലത്ത് മക്കയിലെ ജർവലിൽ കിസ്‌വ ഫാക്ടറി സ്ഥാപിച്ച ചരിത്രം
മക്ക: 1928 ൽ അബ്ദുൽ അസീസ് രാജാവിൻ്റെ കാലത്തായിരുന്നു സൗദിയിലെ ആദ്യത്തെ കിസ് വ ഫാക്ടറി സ്ഥാപിച്ചത്. എന്നാൽ പിൽക്കാലത്ത് കിസ് വ നിർമ്മിച്ചിരുന്ന മക്കയിലെ ജർവലിലെ കിസ് വ ഫാക്ടറി സ്ഥാപിച്ചത് 1962 ൽ സഊദ് ബിൻ അബ്ദുൽ അസീസ് രാജാവിൻ്റെ ഭരണകാലത്തായിരുന്നു.
കിസ് വ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് സഊദ് രാജാവ് പുറത്തിറക്കുകയും ചുമതല തൻ്റെ സഹോദരനായ ഫൈസൽ രാജാവിനെ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ഫൈസൽ രാജാവ് അന്നത്തെ ഹജ്ജ് ഔഖാഫ് മന്ത്രിയെ കിസ് വ ഫാക്ടറി തുടങ്ങുന്നതിനുള്ള കാര്യങ്ങൾ ചെയ്യാൻ ഉത്തരവാദിത്വം ഏൽപ്പിക്കുകയും മന്ത്രി അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തു.
ജർ വലിലെ കിസ് വ ഫാക്ടറിയിലെ ആദ്യ കിസ് വ 3 മാസങ്ങളുടെ പരിശ്രമ ഫലമായി 1962 ആഗസ്റ്റിലായിരുന്നു പുറത്തിറക്കിയത് എന്ന് രേഖകൾ വ്യക്തമാക്കുന്നു.
കിസ് വയുടെ പുറത്ത് അത് മക്കയിൽ നിർമ്മിച്ചതാണെന്നും അത് സഊദ് ബിൻ അബ്ദുൽ അസീസ് രാജാവ് ഹിജ്ര 1381ൽ നൽകിയതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
1963 ൽ രണ്ടാമത്തെ കിസ് വയും ജർവൽ കിസ് വ ഫാക്ടറിയിൽ നിന്നും നിർമ്മിച്ചു. സഊദ് ബിൻ അബ്ദുൽ അസീസ് രാജാവ് സ്ഥാപിച്ച ജർവലിലെ കിസ് വ ഫാക്ടറി 1976 നു ശേഷം ഉമ്മുൽ ജൂദിലേക്ക് മാറ്റുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa