ഇഖാമ, റി എൻട്രി കാലാവധി കഴിഞ്ഞവർക്ക് സൗജന്യമായി 3 മാസത്തേക്ക് കൂടി പുതുക്കി നൽകാൻ രാജാവിൻ്റെ അനുമതി
ജിദ്ദ: കൊറോണ പ്രതിസന്ധി മൂലം ഇഖാമയുടെയും റി എൻട്രി വിസയുടെയും കാലാവധികൾ അവസാനിച്ച വിദേശ തൊഴിലാളികൾക്ക് ആശ്വാസമായി സൗദി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ആശ്വാസ നടപടികൾക്ക് ഭരണാധികാരി സല്മാൻ രാജാവിൻ്റെ അംഗീകാരം. നടപടികൾ താഴെ വിവരിക്കുന്നു:

ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത വിദേശികളുടെ എക്സിറ്റ് വിസാ കാലാവധി യാതൊരു ഫീസും ഈടാക്കാതെ പുതുക്കി നൽകും.
റി എൻട്രി വിസയിൽ സൗദിക്ക് പുറത്ത് പോകുകയും കൊറോണ പ്രതിസന്ധി മൂലം സൗദിയിലേക്ക് മടങ്ങാൻ സാധിക്കാതെ ഇഖാമ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ ഇഖാമകൾ 3 മാസത്തേക്ക് സൗജന്യമായി പുതുക്കി നൽകും.

റി എൻട്രി വിസയിൽ സൗദിക്ക് പുറത്ത് പോകുകയും കൊറോണ പ്രതിസന്ധി മൂലം മടങ്ങാൻ സാധിക്കാതെ വിസ എക്സ്പയർ ആകുകയും ചെയ്ത എല്ലാ വിദേശികളുടെയും റി എൻട്രി വിസാ കാലാവധി സൗജന്യമായി 3 മാസത്തേക്ക് കൂടി പുതുക്കി നൽകും
കൊറോണ പ്രതിസന്ധി മൂലം യാത്ര ചെയ്യാൻ സാധിക്കാതെ വന്ന സൗദിക്കകത്തുള്ള റി എൻട്രി വിസ ഇഷ്യു ചെയ്ത വിദേശികളുടെ റി എൻട്രി കാലാവധി യാതൊരു ഫീസും ഇല്ലാതെ 3 മാസത്തേക്ക് കൂടി പുതുക്കി നൽകും.

കൊറോണ പ്രതിസന്ധിക്കിടെ ഇഖാമ കാലാവധി അവസാനിച്ച സൗദിക്കകത്തുള്ളവരുടെ ഇഖാമകൾ സൗജന്യമായി 3 മാസത്തേക്ക് കൂടി പുതുക്കി നൽകും.
കൊറോണ പ്രതിസന്ധിക്കിടെ വിസിറ്റ് വിസാ കാലാവധി അവസാനിച്ച സൗദിക്കകത്തുള്ളവരുടെ വിസാ കാലാവധിയും സൗജന്യമായി 3 മാസത്തേക്ക് കൂടി പുതുക്കി നൽകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa