സൗദിയിലുള്ളവരുടെ ശ്രദ്ധക്ക്; ഹജ്ജ് നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്ന വിദേശികൾക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു
ജിദ്ദ: സൗദിക്കകത്തുള്ള വിദേശികളിൽ ഈ വർഷത്തെ ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹമുള്ളവർക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ പോർട്ടലായ https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=-6927 വഴിയാണു രെജിസ്റ്റ്രേഷൻ നടത്തേണ്ടത്.
ദുൽഖഅദ് 19 (ജൂലൈ 10) വരെയാണു രെജിസ്റ്റ്രേഷൻ നടത്താനുള്ള സമയം. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടായിരിക്കും രെജിസ്റ്റ്രേഷൻ പൂർത്തീകരിക്കുക.
രെജിസ്റ്റ്രേഷൻ പൂർത്തിയാക്കിയവരിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ആർക്കെല്ലാം ഹജ്ജ് നിർവ്വഹിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നതിൻ്റെ പൂർണ്ണ വിവരങ്ങൾ ദുൽ ഖഅദ് 21 (ജൂലൈ 12) നു വ്യക്തമാകും.

കൊറോണ സാഹചര്യത്തിൽ പതിനായിരത്തിൽ താാഴെ തീർത്ഥാടകർക്ക് മാത്രമെ ഈ വർഷം ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകൂ എന്ന് നേരത്തെ ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa