സൗദിയിൽ ശമ്പളത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തുന്ന വിദേശികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് വ്യാജ വാർത്ത
ജിദ്ദ: സൗദിയിലെ വിദേശ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ വ്യാജ വാർത്ത പ്രചരിക്കുന്നു.

ഒരു വിദേശ തൊഴിലാളി തൻ്റെ വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയാൽ അയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന തരത്തിലാണു വ്യാജ വാർത്ത പ്രചരിക്കുന്നത്.
എന്നാൽ ഈ വാർത്ത തെറ്റാണെന്നും ബാങ്കുകൾ ഇത് വരെ തുടർന്നിരുന്ന നടപടിക്രമങ്ങളുമായിത്തന്നെയാണു മുന്നോട്ട് പോകുന്നതെന്നും സൗദി കേന്ദ്രബാങ്കായ സാമ അറിയിച്ചു.
നേരത്തെ സൗദിയിലെ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും അക്കൗണ്ടുകൾ ഉള്ളവർ വ്യാജ മെസ്സേജുകളെ കരുതിയിരിക്കണമെന്നും സാമ മുന്നറിയിപ്പ് നൽകിയിരുന്നു.

അക്കൗണ്ടുകൾ ഉള്ളവരോട് ഡാറ്റകൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പട്ട് കൊണ്ട് അറിയാത്ത നംബറുകളിൽ നിന്ന് മെസ്സേജുകൾ വരുമെന്നും അവ തട്ടിപ്പാണെന്നും അവഗണിക്കണമെന്നുമാണു സാമ ആവശ്യപ്പെട്ടിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa