ഇനി തിരിച്ച് സൗദിയിലേക്ക് എന്ന് മടങ്ങുമെന്ന ചിന്തയിൽ നാട്ടിലുള്ളത് ആയിരക്കണക്കിനു പ്രവാസികൾ
ജിദ്ദ: സൗദിയിൽ നിന്നും മറ്റു ഗൾഫ് നാടുകളിൽ നിന്നും കൊറോണ സാഹചര്യത്തിൽ ഏതെങ്കിലും രീതിയിൽ നാടണഞ്ഞാൽ മതിയെന്ന ചിന്തയിൽ നിന്ന് ഭൂരിപക്ഷം പ്രവാസികളും മാറിച്ചിന്തിക്കാൻ തുടങ്ങിയ സമയമാണിത്.
അതേ സമയം കൊറോണക്ക് മുംബും കൊറോണ സാഹചര്യങ്ങൾക്കിടയിലും നാട്ടിലെത്തിയ ആയിരക്കണക്കിനു പ്രവാസികൾ, പ്രത്യേകിച്ച് സൗദിയിലുള്ളവർ ഇനി എന്നായിരിക്കും മടങ്ങുന്നതെന്ന ചിന്തയിലാണിപ്പോഴുള്ളത്.
യു എ ഇയിലേക്ക് അടുത്ത ദിവസം തന്നെ കർശനമായ നിർദ്ദേശങ്ങൾക്കനുസൃതമായി ഇന്ത്യക്കാർക്ക് മടങ്ങാൻ അവസരം ഒരുങ്ങുന്നുണ്ടെങ്കിലും സൗദിയിലുള്ളവർക്ക് ഇത് വരെ മടക്കത്തിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
കൊറോണ അവസാനിച്ച ശേഷമായിരിക്കും മടക്കം എന്നാണു സൗദി അധികൃതർ ഇത് സംബന്ധിച്ച് അറിയിച്ചിട്ടുള്ളതെങ്കിലും കൊറോണ ഉടൻ അവസാനിക്കുന്ന ലക്ഷണമില്ലെങ്കിൽ കർശന നിർദ്ദേശങ്ങളോടെയെങ്കിലും മടങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു ഭൂരിപക്ഷവും.
നാട്ടിലെ തൊഴിൽ സാഹചര്യങ്ങളും മറ്റു ചെലവുകളും എല്ലാം നിലവിൽ അവധിയിലുള്ള നിരവധി പ്രവാസികളെ പെട്ടെന്ന് ഗൾഫിലേക്ക് തന്നെ മടങ്ങുന്നതിനെക്കുറിച്ചുള്ള ചിന്തകളിലേക്കാണു നയിക്കുന്നത് എന്നതാണു വാസ്തവം. ഏതായാലും വരും നാളുകളിൽ ആശ്വാസം നൽകുന്ന വാർത്തകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണു നാട്ടിലുള്ള ഭൂരിപക്ഷം പ്രവാസികളും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa