സൗദിയിൽ മാസ്ക്ക് ധരിക്കാത്ത 200 ലധികം പേർക്ക് പിഴ ചുമത്തി
റിയാദ്: റിയാദിലും നോർത്തേൺ ബോഡറിലുമായി മാസ്ക്ക് ധരിക്കാത്ത 227 പേർക്ക് സമീപ ദിനങ്ങളിൽ പിഴ ചുമത്തിയതായി സൗദി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
സൗദിയിൽ കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി നിർബന്ധമാക്കിയ മാസ്ക്ക് ധരിക്കാതിരിക്കുന്നവർക്ക് 1000 റിയാലാണു പിഴ നൽകേണ്ടി വരിക.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസ്ക്ക് ധരിക്കാത്തവരെ പിടികൂടുന്നതിനുള്ള പരിശോധനകൾ നടക്കുന്നുണ്ട്. റിയാദിൽ മാത്രം 200 പേർക്കാണു പിഴ ചുമത്തിയിട്ടുള്ളത്.
നേരത്തെ മക്കയിലും ജിദ്ദയിലും മാസ്ക്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും പിടി കൂടുന്നതിനായി വ്യാപക പരിശോധനകൾ നടന്നിരുന്നു.
ശ്വസന സംബന്ധമായ അസുഖങ്ങൾ ഉള്ളവരും രണ്ട് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളും മാസ്ക്ക് ധരിക്കുന്നതിനു ഡോക്ടറുടെ ഉപദേശം തേടണമെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa