കസ്റ്റമേഴ്സിനോട് അപമര്യാദയായി പെരുമാറിയ വിദേശിയെക്കുറിച്ച് പരാതി കൊടുത്ത സൗദി യുവാവിനെ പോലീസ് ആദരിച്ചു
അൽ അഫ് ലാജ്: ജോലി ചെയ്യുന്ന കടയിലെ തൻ്റെ സഹ പ്രവർത്തകനായ വിദേശി പൗരൻ കസ്റ്റമേഴ്സിനോട് അപമര്യാദയായി പെരുമാറുന്നതിനെക്കുറിച്ച് പരാതിപ്പെട്ട സൗദി യുവാവിനെ അൽ അഫ് ലാജ് പോലീസ് ആദരിച്ചു.

സഹ പ്രവർത്തകനെക്കുറിച്ച് പരാതി പറഞ്ഞതിനു അനസ് അദോസരി എന്ന സൗദി യുവാവിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടത് കഴിഞ്ഞ ദിവസം അറബ് മീഡിയകളിൽ വാർത്തയായിരുന്നു.
തൻ്റെ സഹപ്രവർത്തകനായിട്ട് പോലും അനീതിക്കൊപ്പം പക്ഷം ചേരാതെ തൻ്റെ കർതവ്യം നിർവ്വഹിച്ച സൗദി യുവാവിനു അൽ അഫ് ലാജ് പോലീസ് മേധാവി ഡോ: അബ്ദുൽ ഹാദി പ്രത്യേകം നന്ദി പറഞ്ഞു.
കടയിലെ സഹ പ്രവർത്തകനായ വിദേശി പൗരൻ്റെ മോശം പെരുമാറ്റത്തിനെതിരെ പരാതി പറഞ്ഞതിനു കടയുടമ പിരിച്ച് വിട്ട സൗദി യുവാവിനു സൗദി വ്യവസായ പ്രമുഖർ പിന്തുണയുമായി വന്നിരുന്നു.

ഒരു പ്രമുഖ സൗദി വ്യവസായി യുവാവിനു പുതിയ ഒരു കാർ തന്നെ സമ്മാനമായി നൽകിയപ്പോൾ മറ്റൊരു വ്യവസായി തൻ്റെ സ്ഥാപനത്തിൽ യുവാവിനു ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa