സൗദിയിൽ ഒരാഴ്ചക്കകം 37,000 ത്തിലധികം പേർക്ക് രോഗമുക്തി. മരണ നിരക്കിലും കുറവ്
ജിദ്ദ: പുതുതായി 2476 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,55,825 ആയി ഉയർന്നു.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4000 പേർക്ക് കൂടി അസുഖം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,07,259 ആയി ഉയർന്നിട്ടുണ്ട്.
46,009 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 2184 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 34 മരണമാണു പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊറോണ മരണം 2557 ആയിട്ടുണ്ട്.
സമീപ ദിവസങ്ങളിലായി സൗദിയിലെ മരണ നിരക്കിലും കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസം പകരുന്നുണ്ട്. ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 37,000 ലധികം പേർക്ക് രോഗമുക്തി നേടാനായി എന്നത് വലിയ സന്തോഷം പകരുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് പറഞ്ഞു. ആകെ രോഗ ബാധിതരിൽ 81 ശതമാനം പേർ ഇതിനകം രോഗമുക്തി നേടിക്കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa