നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ ചില വിഭാഗങ്ങളെ മടങ്ങുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനായി തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ നിർദ്ദേശം
കൊറോണ പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ ചില വിഭാഗം ആളുകളെ കുവൈത്തിലേക്ക് മടങ്ങുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനായി തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ നിർദ്ദേശം.
നാട്ടിലുള്ള കുവൈത്തി പ്രവാസികളിലെ ഇഖാമ കാലാവധി അവസാനിച്ചവരുടെ കാര്യത്തിൽ എടുക്കേണ്ട തീരുമാനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണു നിരവധിയാളുകളെ ബാധിക്കുന്ന നിർദ്ദേശം ഉൾക്കൊള്ളിച്ചിരിക്കുന്നത്.
അടുത്തയാഴ്ച മന്ത്രാലയത്തിനു സമർപ്പിക്കുന്ന റിപ്പോർട്ടിൽ ആർക്കൊക്കെ പഴയ ഇഖാമ ഉപയോഗിച്ച് ഇനി കുവൈത്തിലേക്ക് മടങ്ങിയെത്താമെന്ന നിർദ്ദേശം ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള ഗാർഹിക തൊഴിലാളികൾക്കും വ്യാജ കമ്പനികളുടെ സ്പോണ്സർഷിപ്പിലുള്ളവർക്കും അത്യാവശ്യമില്ലാത്ത തൊഴിലാളികൾക്കും വീണ്ടും കുവൈത്തിലേക്ക് വരുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താൻ റിപ്പോർട്ടിൽ നിർദ്ദേശമുണ്ടെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഏതായാലും പഠന റിപ്പോർട്ട് അടുത്തയാഴ്ച ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചതിനു ശേഷമായിരിക്കും അന്തിമ തീരുമാനങ്ങൾ ഉണ്ടാകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa