സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിനു പ്രാപ്തരാക്കുന്നതിനു വനിതകൾക്കായി സൗദി വനിത മരപ്പണി പരിശീലന കേന്ദ്രം സ്ഥാപിച്ചു
ജിസാൻ: സ്വന്തമായി സ്ഥാപനങ്ങൾ തുടങ്ങുന്നതിനു വനിതകളെ പ്രാപ്തരാക്കുന്നതിനായി സൗദി വനിത ഒരു മരപ്പണി പരിശീലന കേന്ദ്രം ആരംഭിച്ചു.
ജിസാനിലുള്ള ആയിഷ എന്ന സൗദി വനിതയാണു മറ്റു സൗദി വനിതകൾക്ക് കൂടി സ്വയം പര്യാപതത കൈവരിക്കുന്നതിനു സഹായിക്കുന്നതിനായി പരിശീലന കേന്ദ്രം ആരംഭിച്ചത്.
മരപ്പണിയിലും തുന്നലിലും തൻ്റെ സ്വന്തം കഴിവുകൾ പരിശീലനം വഴി വികസിപ്പിക്കാൻ സാധിച്ചതിലൂടെയാണു മറ്റുള്ളവർക്കും ഇത് പോലെ നേട്ടം കൈവരിക്കുന്നതിനായി ഒരു പരിശീലന കേന്ദ്രം ആരംഭിക്കാൻ ആയിഷ തീരുമാനിച്ചത്.
ഒന്നര വർഷത്തോളം മറ്റൊരു അസോസിയേഷൻ്റെ സഹായത്തോടെ പരിശീലനം നേടിയ ശേഷമാണു ആയിഷ സ്വന്തമായി പരിശീലന കേന്ദ്രം സ്ഥാപിച്ചത്.
തനിക്ക് ലഭിച്ച പരിശീലനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ആയിഷ മറ്റുള്ള വനിതകൾക്ക് സഹായകരമാകാനായി പരിശീലന കേന്ദ്രം സ്ഥാപിച്ചത് ഏറെ പ്രശംസക്ക് വിധേയമായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa