സൗദിയിൽ വധ ശിക്ഷക്ക് വിധേയരായ വിദേശികളുടെ മൃതദേഹം സ്വന്തം നാടുകളിലേക്ക് കൊണ്ട് പോകാം
ജിദ്ദ: വധ ശിക്ഷയടക്കമുള്ള ശിക്ഷകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചില നടപടികളിൽ ഭേദഗതി വരുത്താൻ സൗദി മന്ത്രി സഭ അംഗീകാരം നൽകി.
കൈ വെട്ടൽ, കല്ലെറിഞ്ഞ് കൊല്ലൽ, ചാട്ടവാറടി, വധ ശിക്ഷ തുടങ്ങിയ നടപടികൾ നടപ്പാക്കും മുംബ് പ്രതികളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ഉറപ്പ് വരുത്തണം.
വധ ശിക്ഷക്ക് വിധേയനായ വ്യക്തിയുടെ മൃത ശരീരം മറവ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങളും മറവ് ചെയ്യലും അധികാരപ്പെടുത്തിയ പ്രത്യേക വിഭാഗം നടത്തും.
അതേ സമയം വധ ശിക്ഷക്ക് വിധിക്കപ്പെട്ടത് വിദേശിയാണെങ്കിൽ അവരുടെ എംബസി ആവശ്യപ്പെട്ടാൽ മൃതദേഹം സ്വദേശത്തേക്ക് അയക്കുന്നതിനു എംബസിയെ ഏൽപ്പിക്കാനും പ്രത്യേക വിഭാഗത്തിനു അധികാരമുണ്ടായിരിക്കും.
കഴിഞ്ഞ ഏപ്രിൽ മാസം അവസാനം മുതൽ പ്രായ പൂർത്തിയാകാത്തവർക്ക് വധ ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും സൗദി അറേബ്യ നിർത്തലാക്കിയത് ശ്രദ്ധേയമായ വാർത്തയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa