ഇഖാമയും വർക്ക് പെർമിറ്റും പുതുക്കണമെങ്കിൽ താമസസ്ഥലത്തിനു വിദേശികളെ താമസിപ്പിക്കുന്നതിനുള്ള ലൈസൻസുണ്ടായിരിക്കണമെന്ന വ്യവസ്ഥ വരുന്നു
ജിദ്ദ: വിദേശികളുടെ ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുന്നതിനു താമസ സ്ഥലത്തിനു വിദേശികളെ താമസിപ്പിക്കുന്നതിനുള്ള ലൈസൻസുണ്ടായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാൻ സൗദി നഗര ഗ്രാമ കാര്യ മന്ത്രാലയം ഒരുങ്ങുന്നു.
ഇത് സംബന്ധിച്ച് പദവി ശരിയാക്കുന്നതിനു സ്ഥാപനങ്ങളെയും തൊഴിലാളികളെയും അനുവദിക്കുന്നതിനുള്ള അവസാന തീയതി മന്ത്രാലയം ഉടൻ പ്രഖ്യാപിച്ചേക്കും.
മന്ത്രാലയം സൂചന നൽകിയത് പ്രകാരം നിയമം നടപ്പിലാക്കുകയാണെങ്കിൽ വിദേശികളുടെ ഇഖാമകളും വർക്ക് പെർമിറ്റും പുതുക്കാൻ അവരുടെ താമസ സ്ഥലങ്ങൾക്ക് വിദേശി തൊഴിലാളികളെ താമസിപ്പിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടി വരും.
കമ്പനികളിലെയും മറ്റു സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ കാര്യങ്ങൾ തൊഴിലുടമകൾ ശ്രദ്ധിക്കുമെങ്കിലും മറ്റു വിഭാഗങ്ങളിലുള്ളവർക്ക് താമസ സ്ഥലത്തിൻ്റെ അംഗീകാരം ഉറപ്പ് വരുത്തൽ നിർബന്ധമായി വരും.
അതേ സമയം വിദേശികൾ കൂട്ടമായി താമസിക്കുന്ന കെട്ടിടങ്ങൾക്ക് താമസ ലൈസൻസ് നേടുന്നതിനു ബിൽഡിംഗ് ഉടമകളെ സഹായിക്കുന്നതിനായി പ്രത്യേക പോർട്ടൽ മന്ത്രാലയം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa