സൗദിയിൽ ഇനി പ്രതീക്ഷയുടെ നാളുകൾ; കൊറോണ മരണ നിരക്കിലും രോഗികളുടെ എണ്ണത്തിലും വീണ്ടും കുറവ്
ജിദ്ദ: ഇനിയുള്ള നാളുകൾ പ്രതീക്ഷയുടേതെന്ന് സൂചന നൽകിക്കൊണ്ട് സൗദിയിൽ ഇന്നും കൊറോണ മരണ നിരക്കിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊറോണ മൂലം 27 പേർ മാത്രമാണു മരിച്ചത്. ആഴ്ചകൾക്ക് ശേഷമാണു മരണ സംഖ്യ 30 നു താഴെ രേഖപ്പെടുത്തുന്നത്. രാജ്യത്തെ ആകെ കൊറോണ മരണം 2760 ആണ്.
രോഗം മുക്തി നേടിയവരുടെ എണ്ണം ഇന്നും രോഗം സ്ഥിരീകരിച്ചവരേക്കാൾ അധികമാണു രേഖപ്പെടുത്തിയത്. പുതുതായി 2613 പേർക്കാണു രോഗമുക്തി ലഭിച്ചത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നും രണ്ടായിരത്തിനു താഴെയാണു രേഖപ്പെടുത്തിയത്. 1993 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,68,934 ആയിട്ടുണ്ട്.
ഇത് വരെ രോഗം ബാധിച്ചവരിൽ 82.9 ശതമാനം പേർക്കും രോഗമുക്തി ലഭിച്ചതോടെ ഇതിനകം അസുഖം ഭേദമായവരുടെ എണ്ണം 2,22,936 ആയി. 43,238 കേസുകളാാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 2126 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa