നിങ്ങൾക്ക് വാഹനമോടിക്കുന്നതിനിടെ ഉറക്കം വരാറുണ്ടോ ? എങ്കിൽ സൗദി റോഡ് സുരക്ഷാ വിഭാഗത്തിൻ്റെ ഈ 4 നിർദ്ദേശങ്ങൾ നിങ്ങൾക്കുള്ളതാണ്
ജിദ്ദ: വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നത് ഒഴിവാക്കുന്നതിനായി സൗദി റോഡ് സുരക്ഷാ വിഭാഗം സ്പെഷ്യൽ വിഭാഗം ഡ്രൈവർമാർക്ക് 4 നിർദ്ദേശങ്ങൾ നൽകി.
1.വാഹനം ഓടിക്കുന്നതിനിടെ ഓരോ മൂന്ന് മണിക്കൂറും പിന്നിടുമ്പോഴും ഡ്രൈവിംഗ് താത്ക്കാലികമായി നിർത്തണമെന്നാണ് ഒന്നാമതായി അധികൃതർ നിർദ്ദേശിക്കുന്നത്.
2.വാഹനം നിർത്തിയ ശേഷം അല്പം നടക്കുക. അതോടൊപ്പം ശുദ്ധ വായു ശ്വസിക്കുക. അത് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുകയും ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും
3. യാത്രകൾ ചെയ്യുന്ന സമയത്ത് ഡ്രൈവറുടെ കൂടെ അനുഗമിക്കുന്നയാൾ ഡ്രൈവറുടെ കാര്യത്തിൽ ജാഗ്രത പാലിക്കുകയും വേണം.
4.വിശ്രമത്തിനു ശേഷവും ഡ്രൈവർക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ തുടർച്ചയായ ഡ്രൈവിംഗ് ഒഴിവാക്കണം എന്നും നിർദ്ദേശത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa