Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് പ്രതീക്ഷകളുടെ സൂചനകൾ; കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ കൊറോണ ഐസൊലേഷൻ വാർഡ് അടച്ചു; സന്തോഷം പ്രകടിപ്പിച്ച് ജീവനക്കാർ

റിയാദ്: കിംഗ് സൗദ് മെഡിക്കൽ സിറ്റി ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികൾക്കായി ഒരുക്കിയ ഐസൊലേഷൻ വാർഡ് അടച്ചതിൻ്റെ ആഘോഷം ജീവനക്കാർ പ്രകടിപ്പിക്കുന്നതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

നഴ്സുമാരടങ്ങുന്ന ആശുപത്രി ജീവനക്കാർ മാസ്ക്കുകൾ ഊരിക്കൊണ്ട് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച് പുറത്തേക്ക് വരുന്ന ദൃശ്യം ആശുപത്രി ഡയറക്ടർ തന്നെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.

ഹോസ്പിറ്റലിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന അവസാനത്തെ രോഗി കൂടി രോഗമുക്തി നേടി പുറത്ത് പോയതിനു ശേഷമാണു ജീവനക്കാർ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.

സമീപ ദിവസങ്ങളിൽ സൗദിയിലെ കൊറോണ കേസുകളുടെ എണ്ണത്തിലെ കുറവും രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിലെ വർദ്ധനവുമാണു ഐസൊലേഷൻ വാർഡ് അടക്കാനുള്ള സാഹചര്യമൊരുക്കിയത്.

സൗദിയിലെ മുഴുവൻ പട്ടണങ്ങളിലും സമീപ ദിവസങ്ങളിൽ പുതുതായി കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വലിയ പുരോഗതിയും കാണാൻ സാധിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്