സൗദിയിലെ ഫ്ളക്സിബിൾ വർക്ക് സിസ്റ്റം വിജയം കാണുമോ ? 30,000 ത്തോളം സ്വദേശികൾ വരും മാസങ്ങളിൽ തൊഴിൽ വിപണിയിൽ പ്രവേശിക്കുമെന്ന് മന്ത്രാലയം
ജിദ്ദ: ഫ്ളെക്സിബിൾ വർക്ക് സിസ്റ്റം നിലവിൽ വന്നതോടെ സൗദി യുവതീ യുവാക്കളുടെ സാന്നിദ്ധ്യം തൊഴിൽ മേഖലയിൽ വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു സൗദി മാനവ വിഭവ ശേഷി മന്ത്രാലയം.
ഫ്ളെക്സിബിൾ വർക്ക് സിസ്റ്റവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായും സൗദി യുവതീ യുവാക്കളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇത് സംബന്ധിച്ച് 12 വർക് ഷോപ്പുകൾ ഇതിനകം മന്ത്രാലയം നടത്തിക്കഴിഞ്ഞു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും സൗദി യുവ സമൂഹവും ഫ്ളെക്സിബിൾ വർക്ക് സിസ്റ്റത്തെ സ്വീകരിച്ചതായാണു വ്യക്തമാകുന്നതെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ സിസ്റ്റം വഴി അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രം 20,000 ത്തിനും 30,000 ത്തിനും ഇടയിൽ സൗദികൾ തൊഴിൽ വിപണിയിൽ പ്രവേശിക്കുമെന്നാണു മന്ത്രാലയത്തിൻ്റെ കണക്കു കൂട്ടൽ.
സൗദികൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നൽകുന്ന ഫ്ളെക്സിബിൾ വർക്ക് സിസ്റ്റം സ്വകാര്യ മേഖലക്ക് പല തരത്തിലും മെച്ചമാണെന്നതിനാൽ വിദേശികളുടെ സ്ഥാനത്ത് ഇനി പല സ്ഥാപനങ്ങളും സ്വദേശികളെ നിയമിക്കുമെന്ന് തന്നെയാണു വിദഗ്ധരുടെ നിരീക്ഷണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa