റിയാദിൽ വ്യാജ ഇഖാമ-പ്രഫഷൻ നിർമ്മാണ സംഘം പിടിയിൽ
റിയാദ്: വ്യാജ ഇഖാമ-പ്രഫഷൻ നിർമ്മാണ സംഘത്തെ പിടി കൂടിയതായി റിയാദ് പ്രവിശ്യാ പോലീസ് വാക്താവ് അറിയിച്ചു.
അഞ്ച് പേരാണു പോലീസ് പിടിയിലായത്. പ്രതികളിൽ ഒരാൾ സ്വദേശി പൗരനും രണ്ട് പേർ സിറിയക്കാരും മറ്റു രണ്ട് പേർ പാകിസ്ഥാനികളുമാണ്.
ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകർക്ക് പണത്തിനു പകരം വ്യാജ ഇഖാമകളും പ്രഫഷനും നിർമ്മിച്ച് നൽകലായിരുന്നു പ്രതികൾ ചെയ്തിരുന്നത്. ഇവരിൽ നിന്ന് 91 ഇഖാമകൾ കണ്ടെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
