സൗദിയിൽ 89 ശതമാനം പേരും കൊറോണയിൽ നിന്ന് മുക്തരായി: പ്രതിദിന കൊറോണ പരിശോധനയിൽ കുറവില്ല
ജിദ്ദ: സൗദിയിലെ ആകെ കൊറോണ ബാധിതരിൽ 89 ശതമാനം പേരും സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1528 പേർ കൂടി രോഗമുക്തരായിട്ടുണ്ട്.
പുതുതായി 1413 പേർക്കാാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 2,97,315 ആയി. ഇതിൽ 2,64,487 പേരും ഇതിനകം രോഗമുക്തരായി.
ആക്റ്റീവ് കേസുകളുടേ എണ്ണത്തിലും ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിലും ഇന്നും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 29,459 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. 1766 രോഗികളാണു ഗുരുതരാവസ്ഥയിലുള്ളത്.
സമീപ ദിനങ്ങളെ അപേക്ഷിച്ച് മരണ നിരക്കിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധ മൂലം 31 പേരാണു മരിച്ചത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 3369 ആയി.
അതേ സമയം ഇപ്പോഴും സൗദിയിലെ പ്രതിദിന കൊറോണ പരിശോധനയിൽ യാതൊരു കുറവും വന്നിട്ടില്ലെന്ന് പ്രതിദിന പരിശോധനാ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 63,872 പേരെയാണു കൊറോണ പരിശോധനക്ക് വിധേയരാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa