Sunday, September 22, 2024
Saudi ArabiaTop Stories

ജോലി നഷ്ടപ്പെട്ട 59,000 ഇന്ത്യക്കാർ കൊറോണ സമയത്ത് സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി; കൊറോണ മൂലം സൗദിയിൽ മരിച്ചത് 155 മലയാളികൾ

റിയാദ്: സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ച് 613 ഇന്ത്യക്കാർ മരിച്ചുവെന്നും ഇതിൽ 155 പേർ മലയാളികളാണെന്നും ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദ് വ്യക്തമാക്കി.

മരിച്ചവരിൽ 126 പേർ യു പി സ്വദേശികളും 62 പേർ തെലുങ്കാന സ്വദേശികളും ബാക്കിയുള്ളവർ മറ്റു സ്റ്റേറ്റുകളിൽ നിന്നുള്ളവരാണെന്നും അംബാസഡർ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഇത് വരെ 480 വിമാന സർവീസുകളാണു നടത്തിയത്. ഇത് വന്ദേഭാരത് മിഷൻ വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ഉൾപ്പടെയുള്ള കണക്കാണ്.

സ്വദേശങ്ങളിലേക്ക് മടങ്ങാനായി ഇന്ത്യൻ എംബസിയിൽ 1,62,000 പേർ രെജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 87,000 പേരും നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ളവരും താമസിയാതെ മടങ്ങും.

അതേ സമയം നാട്ടിലേക്ക് മടങ്ങിയ 87,000 പേരിൽ 59,000 പേരും സൗദിയിലെ ജോലി നഷ്ടപ്പെട്ടത് മൂലം മടങ്ങിയവരായിരുന്നുവെന്നും അംബാസഡർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്