യമനിൽ നിന്ന് സൗദിയിലേക്ക് ഒലിച്ചെത്തിയ മൈൻ നിർവീര്യമാക്കി
ജിസാൻ: വെള്ളപ്പൊക്കത്തിനെത്തുടർന്ന് യമനിൽ നിന്ന് സൗദി അതിർത്തിക്കുള്ളിലേക്ക് ഒലിച്ചെത്തിയ മൈൻ നിർവീര്യമാക്കിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
പാറക്കല്ല് പോലെ തോന്നിക്കുന്ന ഒരു മൈൻ സൗദി അതിർത്തിക്കുള്ളിൽ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു.
സുരക്ഷാ മാാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മൈൻ നിർവീര്യമാക്കിയതായും അപകടം ഒന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അതേ സമയം ഞായറാഴ്ച യമൻ അതിർത്തിക്കുള്ളിൽ നിന്നും ഹൂത്തികൾ വീണ്ടും സൗദിയെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി.
സൗദിയിലെ സതേൺ ഭാഗത്തെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വന്ന മിസൈൽ പ്രതിരോധ സേന തകർത്തതായി സഖ്യ സേന വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa