Tuesday, November 26, 2024
Saudi ArabiaTop Stories

മക്കയിൽ യുവതികളെ ഉപയോഗിച്ച് ഷവർമ്മ വില്പന കുട്ടാൻ ശ്രമിച്ച റെസ്റ്റോറൻ്റ് അടപ്പിച്ചു

മക്ക: മക്ക മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഒരു ഷവർമ്മ വില്പന നടത്തുന്ന സ്ഥാപനം നിയമ ലംഘനങ്ങൾ കണ്ടതിനെത്തുടർന്ന് അധികൃതർ അടപ്പിച്ചു.

ഷവർമ്മ വില്പന കൂട്ടാനായി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതികളെ ഉപയോഗിച്ച് പരസ്യ വീഡിയോ ചെയ്ത് സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ച നടപടിയോട് സമ്മിശ്ര പ്രതികരണമാണു പൊതു സമൂഹത്തിൽ നിന്ന് ഉയർന്നത്.

മക്കയിലെ വനിതകളെ ജോലിക്ക് നിയമിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളടക്കം നിരവധി തൊഴിൽ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണു ഷോപ്പ് അടപ്പിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പരസ്യത്തിൽ റെസ്റ്റോറൻ്റിലെ ഷവർമ്മ വില്പനയെ പ്രോത്സാഹിപ്പിക്കുന്നതിലുപരി യുവതികൾക്കാണു പ്രാധാന്യം നൽകിയതെന്നുള്ള വിമർശനവും സോഷ്യൽ മീഡിയകളിൽ ഉയർന്നിരുന്നു.

നേരത്തെ നിയമ ലംഘനങ്ങൾക്ക് മാനവ വിഭവശേഷി മന്ത്രാലയം പ്രസ്തുത സ്ഥാപനത്തിനു പിഴ ചുമത്തിയതിനു പിറകെയാണു മുനിസിപ്പാലിറ്റി സ്ഥാപനം അടപ്പിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്