ഇനി ഓട്ടോമാറ്റിക് ആയി വിസ പുതുക്കില്ല; കുവൈറ്റ് നിയമ നടപടികൾക്ക്
കുവൈറ്റ് സിറ്റി: പ്രവാസികളുടെ കാലഹരണപ്പെട്ട റെസിഡൻസി, എൻട്രി വിസകൾ ഓഗസ്റ്റ് 31 ന് ശേഷം നീട്ടില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി, ആഗസ്റ്റ് 31 മന്ത്രാലയം നേരത്തെ അനുവദിച്ച കാലയളവിന്റെ അവസാന തീയതിയാണ്, ഈ സമയത്ത് എല്ലാ വിസകളും സ്വപ്രേരിതമായി പുതുക്കി നൽകുകയായിരുന്നു.
സന്ദർശന വിസയിലുള്ളവർ ആഗസ്റ്റ് 31നു മുൻപ് രാജ്യം വിട്ടിരിക്കണം. ഇല്ലെങ്കിൽ പിഴയും നാടുകടത്തലുമടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരും. കോവിഡ്19 പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് രാജ്യം രണ്ട് തവണയാണ് സൗജന്യമായി വിസ സമയം നീട്ടി നൽകിയത്. കാലാവധി കഴിയുന്ന എല്ലാവിഭാഗം വിസകൾക്കും പ്രത്യേക അപേക്ഷ ഒന്നുമില്ലാതെ ആഗസ്റ്റ് 31 വരെ പുതുക്കി നൽകുകയായിരുന്നു. 4,05,000 വിദേശികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
അഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി 260000 പേർ റസിഡൻസി പെർമിറ്റ് പുതുക്കിയിട്ടുണ്ട്. ഓൺലൈൻ സംവിധാനമൊരുക്കിയിട്ടും പുതുക്കാൻ തയ്യാറാവാത്ത 145000 പേർ ഇനിയുമുണ്ട്. ഇവർ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ടൂറിസ്റ്റ് വിസകളിൽ രാജ്യത്ത് ഒരു ലക്ഷത്തോളം പേർ തങ്ങിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ അവർ രാജ്യം വിടേണ്ടതാണ്. ഇവർക്ക് വിസ നീട്ടി നൽകുന്നതല്ല. നിയമം ലംഘിക്കുന്നവരെ കരിമ്പട്ടികയിൽ പെടുത്തുമെന്നും വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ കഴിയില്ലെന്നും അഭ്യന്തര മന്ത്രാലയം പ്രസ്ഥാവനയിൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa