Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ വ്യാഴാഴ്ച മുതൽ 9 മേഖലകളിൽ സ്വദേശിവത്ക്കരണം; ആയിരക്കണക്കിനു പ്രവാസികൾക്ക് ഭീഷണിയാകും.

റിയാദ്: ആഗസ്ത് 20 വ്യാഴാഴ്ച മുതൽ 9 പ്രധാന മേഖലകളിൽ സൗദിവത്ക്കരണം പ്രാബല്യത്തിൽ വരും. 70 ശതമാനം സ്വദേശിവത്ക്കരണമാണു നടപ്പിലാക്കുക. 9 പ്രധാന മേഖലകൾ താഴെ വിവരിക്കുന്നു.

1.തേയില, തേൻ, കാപ്പി, പഞ്ചസാര, മസാല വില്പന 2. പഴവർഗങ്ങൾ, പച്ചക്കറികൾ, ഈത്തപ്പഴം എന്നിവയുടെ വില്പന 3. ധാന്യങ്ങൾ, ചെടികൾ, വിത്തുകൾ, പൂക്കൾ, കാർഷികോപകരണങ്ങൾ എന്നിവയുടെ വില്പന. 4. വെള്ളം, പാനീയങ്ങൾ എന്നിവയുടെ വില്പന, 5. കര കൗശല വസ്തുക്കൾ, പുരാാവസ്തുക്കൾ, ഗിഫ്റ്റ് നൽകുന്ന വസ്തുക്കൾ, ആഡംബര വസ്തുക്കൾ എന്നിവയുടെ വില്പന,

6. ഗെയിമുകൾ, കുട്ടികൾക്കുള്ള ടോയ്സ് എന്നിവയുടെ വില്പന 7. മാംസം, മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ, സസ്യ എണ്ണകൾ എന്നിവയുടെ വില്പന 8. സ്റ്റേഷനറി ഉത്പ്പന്നങ്ങൾ, പഠനോപകരണങ്ങൾ, വിദ്യാർത്ഥികൾക്കുള്ള വിവിധ വസ്തുക്കൾ എന്നിവയുടെ വില്പന 9. ക്ലീനിംഗ് ഉപകരണങ്ങൾ, പ്ളാസ്റ്റിക് വസ്തുക്കൾ, സോപ്പ് എന്നിവയുടെ വില്പന എന്നീ 9 മേഖലകളിലാണു സൗദിവത്ക്കരണം നടപ്പിലാകുക.

മേൽപ്പറഞ്ഞ മുഴുവൻ മേഖലകളിലെയും റീട്ടെയിൽ സ്ഥാപനങ്ങളിലും ഹോൾസെയിൽ സ്ഥാപനങ്ങളിലും 70 ശതമാനം സൗദിവത്ക്കരണം നിർബന്ധമാകും.

മലയാളികളടക്കം നിരവധി വിദേശികൾ ജോലി ചെയ്യുന്ന ഈ 9 മേഖലകളിൽ കൂടി സൗദിവത്ക്കരണം നിലവിൽ വരുന്നത് ആയിരക്കണക്കിനു വിദേശികൾക്ക് ജോലിയിൽ ഭീഷണിയായി മാറും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa