Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ 25 ട്രക്കുകൾ തീ വെച്ച് നശിപ്പിച്ചയാളെ പിടികൂടി

സൗദിയിലെ ഹഫർ അൽ ബാത്വിനിൽ 25 ട്രക്കുകൾ തീ വെച്ച് നശിപ്പിച്ചയാളെ പിടി കൂടി പിടികൂടിയതായി പോലീസ് അറിയിച്ചു. 40 വയസ്സിനു മുകളിൽ പ്രായമുള്ള സൗദി പൗരനാണു പ്രതി. ദുൽ ഹിജ്ജ 14 നും 20 നുമായിരുന്നു ഇയാൾ കുറ്റ കൃത്യം ചെയ്തത്.

സുരക്ഷാ വിഭാഗത്തിൻ്റെ ശക്തമായ അന്വേഷണത്തിനൊടുവിലാണു പ്രതിയെ പിടി കൂടിയതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. കാലിത്തീറ്റകൾ കൊണ്ട് പോകുന്ന ട്രക്കുകൾ കത്തിക്കാനായി തീ പടരുന്ന വസ്തുക്കൾ പ്രതി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തുടർ നടപടികൾക്ക് വിധേയനാക്കും.

ഹഫർ ബാത്വിനിലെ സൂഖ് അഅലാഫിൽ തീ പടർന്ന് പിടിച്ച് നിരവധി ട്രക്കുകൾ കത്തി നശിക്കുന്ന ദൃശ്യങ്ങൾ നേരത്തെ മാധ്യമങ്ങൾ പങ്ക് വെച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa