തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കല്യാണ രാവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് സൗദി വധൂവരന്മാർക്ക് ദാരുണാന്ത്യം

ജിസാൻ: കല്യാണ രാവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് സൗദി വധൂ വരന്മാർക്ക് ദാരുണാന്ത്യം. ജിസാൻ പ്രവിശ്യയിലെ ഹറൂബിലെ ഒരു മലഞ്ചെരുവിലാണു അപകടം ഉണ്ടായത്.

വിവാഹ പാർട്ടിക്ക് ശേഷം വധൂ വരന്മാർ ഏതാനും ദിവസങ്ങൾ താമസിക്കാനായി ബുക്ക് ചെയ്ത ഹോട്ടലിലേക്ക് സഞ്ചരിക്കുന്നതിനിടെയായിരുന്നു ദുരന്തം സംഭവിച്ചത്.

ഒൻപത് മാസങ്ങൾക്ക് മുംബ് നിശ്ചയിച്ച വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കൊറോണ കാരണമായിരുന്നു വിവാഹ പാർട്ടി ഇത്രയും നീണ്ടതെന്ന് മരിച്ചവരുടെ ഒരു ബന്ധു പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ബുക്ക് ചെയ്ത ഹോട്ടലിലേക്ക് എത്താൻ പകുതി ദൂരമുള്ളപ്പോഴായിരുന്നു വലിയ താഴ്ചയുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞ് അപകടം സംഭവിച്ചത്.

സംഭവം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്