Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ ചതുപ്പിൽ മുങ്ങി രണ്ട് കുട്ടികൾ മരിച്ചു.

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മെഖലയായ അസീറിൽ രണ്ട് കുട്ടികൾ ചതുപ്പിൽ മുങ്ങി മരിച്ചു. എട്ടും പതിനൊന്നും വയസായ രണ്ട് കുട്ടികളാണ് മരണപ്പെട്ടത്. സൗതേൺ ദഹറാൻ ഗവർണേറ്റിലെ ഗ്രാമത്തിലാണ് അപകടം നടന്നത്.

ബുധനാഴ്ച വൈകുന്നേരം അസീറിലെ സിവിൽ ഡിഫൻസ് സർവീസ് കൺട്രോൾ ആൻഡ് ഗൈഡൻസ് സെന്ററിന് റിപ്പോർട്ട് ലഭിച്ചതായി സിവിൽ ഡിഫൻസ് പ്രാദേശിക വക്താവ് ക്യാപ്റ്റൻ മുഹമ്മദ് ബിൻ അബ്ദു പറഞ്ഞു. സ്ഥലത്തെത്തിയ രക്ഷാ പ്രവർത്തകരാണ് എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. 11 വയസുകാരന്റെ മൃതദേഹം നാട്ടുകാർ കണ്ടെടുക്കുകയായിരുന്നു.

മുങ്ങിമരിച്ച നിരവധി സംഭവങ്ങൾ സൗദി മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം ആദ്യം ഒരു കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മക്ക പ്രവിശ്യയിൽ താഴ്‌വരയിൽ മുങ്ങിമരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q