തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകളുടെ എണ്ണം 25,000 ത്തിനു താഴെയായി

ജിദ്ദ: സൗദിയിൽ നിലവിലുള്ള ആക്റ്റീവ് കൊറോണ കേസുകളുടെ എണ്ണം ആഴ്ചകൾക്ക് ശേഷം 25,000 ത്തിനു താഴെയായി. നിലവിൽ 24949 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1385 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2,75,476 ആയി. 1287 പേർക്കാണു പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

നിലവിൽ 1682 പേരാണു ഗുരുതരാവസ്ഥയിലുള്ളത്. പുതുതായി 42 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 3548 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്