തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ ഇരട്ടിയിലധികം പേർക്ക് രോഗമുക്തി

ജിദ്ദ: സൗദിയിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ ഇരട്ടിയിലധികം പേർക്ക് രോഗ മുക്തി. 1175 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 2745 പേർക്കാണു രോഗമുക്തി ലഭിച്ചത്.

ഇതോടെ സൗദിയിൽ ഇത് വരെ വൈറസ് ബാധ സ്ഥിരീകരിച്ച 3,08,654 പേരിൽ 2,82,888 പേർക്കും രോഗമുക്തി നേടാനായി.

ആക്റ്റീവ് കേസുകൾ കുത്തനെ താഴ്ന്ന് 22,075 ആയിട്ടുണ്ട്. ഇതിൽ 1635 പേർ നിലവിൽ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 3691 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 58,535 പേരെയാണു കൊറോണ പരിശോധനകൾക്ക് വിധേയരാക്കിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്