സൗദിയിൽ ബാങ്ക് അക്കൗണ്ടുള്ളവരുടെ ശ്രദ്ധക്ക്; സോഷ്യൽ എഞ്ചിനീയറിംഗ് ടെക്നിക്ക് ഉപയോഗിച്ച് പുതിയ തട്ടിപ്പ്
റിയാദ്: ബാങ്ക് ഉപയോക്താക്കളെ വ്യക്തിപരമായ വിവരങ്ങൾ നൽകുന്നതിനു പ്രേരിപ്പിക്കുന്നതിനായി തട്ടിപ്പ് സംഘം സാമൂഹിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതായി സൗദി ബാങ്ക്സ് ബോധവത്ക്കരണ സമിതി മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും രീതിയിലുള്ള നിക്ഷേപ ഓഫറുകൾ അറിയിച്ച് കൊണ്ട് ഉപയോക്താക്കളിലേക്കെത്തുന്ന ഇൻ്റർനെറ്റ് കാൾ, മെസ്സേജ്, പരസ്യം എന്നിവ അവഗണിക്കണമെന്നും അവയുടെ സത്യാവസ്ഥ അന്വേഷിക്കണമെന്നും സമിതി ഓർമ്മപ്പെടുത്തി.
സോഷ്യൽ എഞ്ചിനീയറിംഗ് എന്ന പേരിലറിയപ്പെടുന്ന രീതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വഴിയാണു സമീപകാലത്ത് ചില തട്ടിപ്പുകൾ നടക്കുന്നത്.
ഇത് വഴി ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളും അക്കൗണ്ട് ഡാറ്റകളും കൈവശപ്പെടുത്തി വ്യവസ്ഥാപിതമായ രീതിയിൽ തന്നെ തട്ടിപ്പ് നടത്തുകയാണു സംഘം ചെയ്യുന്നത്.
ഇതിനു മുംബും മെസേജുകൾ വഴിയും കാളുകൾ വഴിയും ഡാറ്റകൾ കൈവശമാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് ബാങ്കിംഗ് ബോധവത്ക്കരണ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa