6000 റിയാൽ മുടക്കാമെങ്കിൽ വ്യാഴാഴ്ച മുതൽ സൗദിയിലെ ആദ്യ ക്രൂയിസ് കപ്പലിൽ ചെങ്കടലിൻ്റെ സൗന്ദര്യമാസ്വദിക്കാം;കപ്പലിലെ വിവിധ സൗകര്യങ്ങളുടെ വീഡിയോ കാണാം
ജിദ്ദ: റാബിഗിലെ കിംഗ് അബ്ദുല്ല എകണോമിക് സിറ്റി തുറമുഖത്ത് നിന്ന് സൗദിയിലെ ആദ്യത്തെ ക്രൂയിസ് കപ്പൽ ‘സിൽവർ സ്പിരിറ്റ്’ വ്യാഴാഴ്ച പ്രഥമ സർവീസിനു തുടക്കം കുറിക്കും.
ലോകത്തെ ഏറ്റവും വലിയ ലക്ഷ്വറി കപ്പലുകളിൽ പെട്ട ഒന്നാണു സിൽവർ സ്പിരിറ്റ്. 7 സ്റ്റാർ ഹോട്ടൽ അടങ്ങിയ കപ്പലിൽ 300 ഹോട്ടൽ സ്യൂട്ടുകളാണുള്ളത്.
സ്വിമ്മിംഗ് പൂൾ, റെസ്റ്റോറൻ്റ്, തീയേറ്റർ, ഇൻ്റർനാഷണൽ ബ്രാൻഡുകളുടെ ഷോപ്പിംഗ് സെൻ്റർ എന്നിവയെല്ലാം കപ്പലിൽ അടങ്ങിയിരിക്കുന്നു.
എല്ലാ ആഴ്ചയും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ആയിരിക്കും കപ്പൽ സർവീസ് നടത്തുക. 3 ദിവസത്തെ കടൽ സഞ്ചാരത്തിനിടയിൽ ചെങ്കടലിലെ നിരവധി ദ്വീപുകളും നിയോമിലെ സന്ദാല ദ്വീപുമെല്ലാം സന്ദർശിക്കാൻ സാധിക്കും.
ഒരു വ്യക്തിക്ക് 6000 റിയാലായിരിക്കും ടിക്കറ്റ് നിരക്കെന്നാണു സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലിലെ ജീവനക്കാർ മാത്രം 400 ലധികം പേർ വരും. അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്ത കപ്പലിനുള്ളിലെ സൗകര്യങ്ങളുടെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa