സൗദിയിൽ വിസിറ്റിംഗിനു വരുന്നവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാമെന്ന് മുറൂർ
ജിദ്ദ: സൗദിയിൽ വിസിറ്റിംഗിനു വരുന്നവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസനോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസോ ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
സൗദി സന്ദർശിക്കുന്നയാൾക്ക് ഒരു ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യാൻ സാധിക്കുമോ എന്ന ഒരാളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുറൂർ.
സൗദി സന്ദർശകർക്ക് വിദേശ ഡ്രൈവിംഗ് ലൈസൻസോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസോ ഉപയോഗിച്ച് വാഹനം ഓടിക്കാം. ഇതിനു ഡ്രൈവിംഗ് ലൈസൻസിൽ ഒരു വർഷം കാലാവധി ബാക്കിയുണ്ടായിരിക്കണം എന്നത് നിബന്ധനയാണ് , എന്നാണ് മുറൂർ മറുപടി പറഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa