തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് കോപ്പർ കേബിളുകളും ജനറേറ്ററും മോഷ്ടിച്ച് വിറ്റ ഇന്ത്യക്കാരനടക്കമുള്ള സംഘം അറസ്റ്റിൽ

ദമാം: നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും കോപ്പർ കേബിളുകളും ജനറേറ്ററും അലുമിനിയം പാർട്സുകളും മോഷ്ടിച്ച് ഹഫർ ബാത്വിനിൽ വിറ്റ വിദേശികൾ അറസ്റ്റിൽ.

ഒരു ഇന്ത്യക്കാരനും മുന്ന് ബംഗ്ളാദേശികളുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്ന് ഈസ്റ്റേൺ പ്രൊവിൻസ് പോലീസ് അറിയിച്ചു.

പ്രതികൾ എല്ലാവരും 30 നും 40 നും ഇടയിൽ പ്രായമുള്ളവരായിരുന്നുവെന്നും കൂടുതൽ നിയമ നടപടികൾക്കായി ഇവരെ പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്