നാലു മാസങ്ങൾക്ക് ശേഷം സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തിനു താഴെയായി
ജിദ്ദ: കഴിഞ്ഞ ഏപ്രിൽ 17 നു ശേഷം സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിക്കുന്നവരുടെടെ എണ്ണം ആയിരത്തിനു താഴെയായി.

കഴിഞ്ഞ ഏപ്രിൽ 17 നു വൈറസ് ബാധിതരുടെ എണ്ണം 762 ആയിരുന്നു. അടുത്ത ദിനം രോഗികളുടെ എണ്ണം കുത്തനെ കൂടി 1132 ലെത്തി. തുടർന്ന് പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം 4000 വും കടന്നിരുന്നു.
ഇന്നത്തെ റിപ്പോർട്ടിൽ പുതുതായി 987 പേർക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,13,911 ആയി.
അതേ സമയം പുതുതായി 1038 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെയുള്ള രോഗബാധിതരിൽ 2,88,441 പേരും സുഖം പ്രാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 3840 ആയി. നിലവിൽ 21,630 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 1555 കേസുകൾ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
