സൗദി പൗരനെ രണ്ട് പെൺകുട്ടികളടങ്ങുന്ന സംഘം ഈജിപ്തിൽ വെച്ച് കൊലപെടുത്തി
രണ്ട് പെൺ കുട്ടികളും രണ്ട് യുവാക്കളും അടങ്ങുന്ന നാലംഘ സംഘം ഈജിപ്തിൽ ഒരു സൗദി പൗരനെ താമസ സ്ഥലത്ത് വെച്ച് കൊലപ്പെടുത്തി.
കൊലപാതകികളിൽ പെട്ട ഒരു പെൺകുട്ടിയുമായി സൗദിക്കുണ്ടായിരുന്ന പരിചയം മുതലെടുത്താണു സയ്യിദ സൈനബ ഡിസ്ട്രിക്കിലെ താമസ സ്ഥലത്ത് വെച്ച് കൊലപാതകം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മോഷണശ്രമമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മുൻ കൂട്ടി തയ്യാറാക്കിയ കൊലപാതകക്കുറ്റം ചുമത്തി നാലു പ്രതികളെയും ജയിലിൽ അടക്കാൻ ഈജിപ്ഷ്യൻ പബ്ളിക് പ്രൊസിക്യുഷൻ ഉത്തരവിട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
