സൗദിയിലെ പുതിയ കൊറോണ കേസുകളിൽ പകുതിയും യുവാക്കളുടെ അലംഭാവം മൂലമുണ്ടായത്; 92 ശതമാനത്തിലധികം പേരും രോഗമുക്തരായി
ജിദ്ദ: കൊറോണ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ യുവാക്കൾ വീഴ്ച വരുത്തിയതാണ് സമീപ ദിനങ്ങളിലെ പകുതിയിലധികം കേസുകൾക്കും കാരണമായതെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
യുവാക്കൾ പ്രതിരോധ മാർഗങ്ങൾ പാലിക്കാത്തത് വഴി അവരിലൂടെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സ്നേഹിതന്മാർക്കും വൈറസ് പകരാൻ ഇടയായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേ സമയം സൗദിയിൽ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തിൽ ഇന്നും പുരോഗതി രേഖപ്പെടുത്തി. 1226 പേർക്കാണു പുതുതായി രോഗ മുക്തി ലഭിച്ചത്. പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറഞ്ഞിട്ടുണ്ട്. 910 പേർക്കാണു പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇത് വരെ കൊറോണ സ്ഥിരീകരിച്ചത് 3,14,821 പേർക്കാണ്. ഇതിൽ 92.01 ശതമാനം പേർക്കും ഇതിനകം അസുഖം ഭേദമായിട്ടുണ്ട്.
പുതുതായി 30 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 3870 ആയി. 21284 ആക്റ്റീവ് കേസുകളാണു നിലവിലുള്ളത്. ഇതിൽ 1545 രോഗികൾ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa