സൗദിയിലെ മൊബൈൽ ഉപയോക്താക്കളുടെ ശ്രദ്ധക്ക്; ആ പാർസൽ മെസ്സേജിനു മറുപടി നൽകരുതേ
ജിദ്ദ: മൊബൈൽ ഉപയോക്താക്കളെ വഞ്ചിക്കുന്ന ചില മെസ്സേജുകളെക്കുറിച്ച് സാങ്കേതിക വിദഗ്ധൻ ഫഹദ് അൽ ബഖ്മി മുന്നറിയിപ്പ് നൽകി.
ഒരു പാർസൽ ഉണ്ടെന്ന വ്യാജ സന്ദേശവും അത് പിന്തുടരാനുള്ള ട്രാക്കിംഗ് നംബറും അടക്കമാണു എസ് എം എസ് മൊബൈൽ ഫോണുകളിൽ എത്തുക.
അതോടൊപ്പം പാർസൽ ഡെലിവറി ഫോളോ അപ് ചെയ്യാനുള്ള ഒരു ആപ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും എസ് എം എസിൽ ഉണ്ടാകും.
പാർസൽ സ്വീകരിക്കുന്നതിനു ഒരു ടാക്സ് തുക അടക്കാനും അതിനായി ക്രെഡിറ്റ് കാർഡ് ഡാറ്റ നൽകാനും തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നുണ്ട്..
നിലവിൽ മറ്റേതെങ്കിലും പാർസൽ ഓർഡർ ചെയ്ത് കാത്തിരിക്കുന്ന ആളുകളായിരിക്കും ഇത്തരം വഞ്ചനകളിൽ ഉൾപ്പെടുകയെന്നും അത്തരം മെസേജുകളിൽ അകപ്പെടരുതെന്നും സാങ്കേതി വിദഗ്ധൻ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa