തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

രാജാവിനെ പ്രതിനിധീകരിച്ച് ഖാലിദ് അൽ ഫൈസൽ രാജകുമാരൻ കഅബ കഴുകൽ ചടങ്ങിന് നേതൃത്വം നൽകും

മക്ക: സൗദി ഭരണാധികാരി സല്മാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ വിശുദ്ധ കഅബ കഴുകൽ ചടങ്ങിനു നേതൃത്വം വഹിക്കും.

സെപ്തംബർ 3 വ്യാഴാഴ്ച അഥവാ മുഹറം 15 നു രാവിലെയായിരിക്കും കഅബ കഴുകൽ ചടങ്ങുകൾ നടക്കുക.

സംസവും പനിനീരും ഉപയോഗിച്ചാണു കഅബ കഴുകൽ ചടങ്ങ് നടത്താറുള്ളത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് കൊണ്ട് ചടങ്ങ് നടത്താൻ രാജാവ് അനുമതി നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്