Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ ഭീകരാക്രമണത്തിൽ പങ്കെടുത്ത 7 പേർക്ക് വധ ശിക്ഷ ; ഉടൽ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കും

റിയാദ്: സൗദിയിലെ അദ്ദാൽവ ഗ്രാമത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പങ്കെടുത്ത പ്രതികൾ 7 പേരെ റിയാദ് സ്പെഷ്യൽ ക്രിമിനൽ കോർട്ട് വധ ശിക്ഷക്ക് വിധിച്ചു.

ഭീകരാക്രമണത്തിൽ പങ്കെടുത്ത മറ്റു 3 പ്രതികൾക്ക് 25 വർഷം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്. ആക്രമണത്തിൽ പ്രതികൾക്കുള്ള പങ്കിനനുസരിച്ചാണു ശിക്ഷകൾ വിധിച്ചിട്ടുള്ളത്.

വധ ശിക്ഷ നടപ്പാക്കിയ ശേഷം നാലു പ്രതികളുടെ ഉടൽ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും വിധിയിൽ പറയുന്നുണ്ട്.

പ്രതികളിൽ നിന്ന് ആയുധങ്ങളും വെടി മരുന്നും തിരയും പണവും കാറും ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം കണ്ടെടുത്തിട്ടുണ്ട്.

2014 നവംബർ 3 നു അൽ അഹ്സയിലെ ദാൽവ ഗ്രാമത്തിൽ ശിയാ ഹുസൈനിയ വിഭാഗത്തിനു നേരെയായിരുന്നു അക്രമികൾ മെഷീൻ ഗണും പിസ്റ്റളും ഉപയോഗിച്ച് ആക്രമണം നടന്നത്.

ആക്രമണത്തിൽ സാധാരണക്കാരായ എട്ട് പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്