ജോർദ്ദാനും റെഗുലർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
അമ്മാൻ: സെപ്തംബർ 8 ചൊവ്വാഴ്ച മുതൽ റെഗുലർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ജോർദ്ദാൻ ഗവൺമെൻ്റ് പ്രഖ്യാപിച്ചു.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് ജോർദ്ദാനിയൻ ഇൻഫർമേഷൻ മിനിസ്റ്റർ അറിയിച്ചു.
യാത്രക്കാർ ജോർദ്ദാനിലേക്ക് പുറപ്പെടുന്നതിൻ്റെ മുംബ് 72 മണിക്കൂറിനുള്ളിൽ നടത്തിയ കൊറോണ ടെസ്റ്റിൻ്റെ റിപ്പോർട്ട് കരുതിയിരിക്കണം. ജോർദ്ദാനിൽ എത്തിയ ശേഷവും പരിശോധനയുണ്ടാകും. നെഗറ്റീവ് ആണെങ്കിൽ ഒരാഴ്ച ഹോം ക്വാറൻ്റൈനിൽ കഴിയണമെന്നും മന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
