വ്യോമാതിർത്തികൾ തുറക്കുന്ന തീരുമാനവുമായി വിവിധ ഗൾഫ് രാജ്യങ്ങൾ; പ്രതീക്ഷയോടെ സൗദി പ്രവാസികളും
ജിദ്ദ: സമീപ കാലത്ത് തന്നെ ഗൾഫിലേക്ക് മടങ്ങാൻ സാധിക്കുമെന്ന അവധിയിലുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടിക്കൊണ്ട് ബഹ്രൈനിൽ നിന്നും ഒമാനിൽ നിന്നും ശുഭ വാർത്തകൾ.
ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായാണു ഒമാൻ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിനു പുറമെ പ്രവാസികളുടെ മടക്ക യാത്ര എളുപ്പമാക്കുന്നതിനായുള്ള എയർ ബബ്ൾ കരാറിൽ ഇന്ത്യയും ബഹ്രൈനും ഒപ്പ് വെക്കുകയും ചെയ്തു.
യു എ ഇ നേരത്തെ തന്നെ മടങ്ങി വരുന്ന വിദേശികൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശനം അനുവദിക്കുകയും ഇന്ത്യയിൽ നിന്ന് സർവീസുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.
അതേ സമയം സൗദിയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്ന ഡേറ്റ് സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെങ്കിലും മറ്റു ജിസിസി രാജ്യങ്ങൾ വ്യോമ മേഖല തുറക്കുന്നതോടെ സ്വാഭാവികമായും സൗദിയും അയയുമെന്നാണു പ്രതീക്ഷ.
അതിനിടെ ജോർദ്ദാൻ നേരത്തെ പ്രഖ്യാപിച്ചത് പോലെ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. വരും ദിനങ്ങളിൽ സൗദിയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും അവധിയിലെത്തിയ പ്രവാസികൾക്ക് കൂടുതൽ ആശ്വാസമേകുന്ന വാർത്തകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa