വൈദ്യുതക്കമ്പി ദേഹത്ത് വീണ് ഷോക്കേറ്റ് ജീവനോട് മല്ലിട്ട് കിടക്കുന്ന ഒട്ടകത്തെ യുവാക്കൾ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു
വൈദ്യുതക്കമ്പി ദേഹത്ത് വീണ് ഷോക്കേറ്റ് മരുഭൂമിയിൽ ജീവനോട് മല്ലിട്ട് കിടക്കുന്ന ഒരു ഒട്ടകത്തെ ഒരു സംഘം യുവാക്കൾ രക്ഷിക്കുന്ന വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
ഒട്ടകത്തെ അനക്കമുള്ള നിലയിലാണു യുവാക്കൾ കണ്ടെത്തിയത്. തുടർന്ന് വൈദ്യുതക്കമ്പി നീക്കം ചെയ്ത് എങ്ങനെയെങ്കിലും ഒട്ടകത്തെ രക്ഷിക്കാനുള്ള ശ്രമമായി.
ശേഷം യുവാക്കൾ കാർ കെട്ടി വലിക്കുന്നതിനുപയോഗിക്കുന്ന കയർ ഉപയോഗിച്ച് വൈദ്യുതക്കമ്പി ഒട്ടകത്തിനു മുകളിൽ നിന്ന് മാറ്റുകയും ഒട്ടകം പതിയെ എണീൽക്കുകയും ചെയ്യുകയായിരുന്നു.
നിരധിയാളുകളാണു യുവാക്കളുടെ സേവനത്തെ പ്രകീർത്തിച്ച് കൊണ്ട് ഈ വീഡിയോ ഷെയർ ചെയ്തത്. വീഡിയോ കാണാം:
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
