Friday, May 17, 2024
Kuwait CityTop Stories

കുവൈത്തിൽ മാസ്ക്ക് ധരിക്കാത്തതിന് 100 ദിനാർ വരെ പിഴ ഈടാക്കും

കുവൈത്ത് സിറ്റി: അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ ഭീതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ കുവൈറ്റിൽ മാസ്ക് ധരിക്കാത്തതിനും മറ്റു കോവിഡ് മുൻകരുതലുകൾ സ്വീകരിക്കാത്തതിനുള്ള പിഴകൾ ശക്തമായി നടപ്പിലാക്കാൻ ഒരുങ്ങുന്നു.

50 മുതൽ 100 വരെ ദീനാർ പിഴയീടാക്കൽ അടക്കമുള്ള നടപടികളാണ് മന്ത്രാലയം നിയമമാക്കി കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഇതിനുള്ള കരട് രേഖ സമർപ്പിച്ചു കഴിഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.

വീടിനു പുറത്തുള്ള ക്യാമ്പുകളും ആളും മറ്റു സംഗമങ്ങളും നിരോധിക്കുന്നതിനുള്ള നിയമ ഭേദഗതിയും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. മാളുകളിലും കഫേകളിലും ഒരുമിച്ചു കൂടുന്നതിന് മുൻപുതന്നെ അനുമതി വാങ്ങുന്നതിനുള്ള നിർദ്ദേശവും പുതിയ ഭേദഗതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa