മക്കയിലെ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽ എല്ലാം കത്തിക്കരിഞ്ഞെങ്കിലും തീ സ്പർശിക്കാതെ വിശുദ്ധ ഖുർആൻ കണ്ടെത്തിയത് അത്ഭുതമായി
മക്ക: മക്കയിലെ ഒരു സൗദി പൗരൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തത്തിൽ എല്ലാ വസ്തുക്കളും കത്തിക്കരിഞ്ഞെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ നിന്നും തീ സ്പർശിക്കാതെ വിശുദ്ധ ഖുർആൻ കണ്ടെത്തിയത് അത്ഭുതമായി.
മക്കയിലെ ഹയു ശറാഇഅയിലെ അബ്ബാസ് സിന്ദി എന്ന സൗദി പൗരൻ്റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം വൈദ്യുത തകരാർ മൂലം തീപ്പിടിത്തം ഉണ്ടായത്.
തീപ്പിടിത്തത്തിൽ കത്തി നശിച്ച വസ്തുക്കൾ എടുത്ത് മാറ്റുന്നതിനിടയിലായിരുന്നു യാതൊരു കേടു പാടും സംഭവിക്കാത്ത രീതിയിൽ വിശുദ്ധ ഖുർആൻ കണ്ടെത്താൻ സാധിച്ചതെന്ന് അബ്ബാസ് സിന്ദി പറഞ്ഞു.
തീ സ്പർശിക്കാതിരുന്ന വിശുദ്ധ ഖുർആൻ കയ്യിലെടുത്ത് അബ്ബാസ് സിന്ദി പ്രാർത്ഥനാ വചനങ്ങൾ ഉരുവിടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
