തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ കടയിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്താൻ ശ്രമിച്ചവരെ കടയിലെ ജീവനക്കാരൻ സമർത്ഥമായി കുടുക്കി; വീഡിയോ കാണാം

റിയാദ്: റിയാദിലെ ഒരു കടയിൽ കയറി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കൊള്ളയടിക്കാൻ ശ്രമിച്ച രണ്ട് പേരെ കടയിലെ ജീവനക്കാരിൽ ഒരാൾ സമർഥമായി കുടുക്കി.

രണ്ട് മോഷ്ടാക്കൾ ജീവനക്കാരെ ഭീഷണിപ്പെടുത്തി മേശ വലിപ്പിൽ നിന്ന് പണം എടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കടയിലെ ജീവനക്കാരിൽ ഒരാൾ പുറത്ത് കടന്ന് കടയുടെ ഡോർ പുറത്ത് നിന്ന് അടച്ചു.

ഡോർ അടച്ചതോടെ പുറത്ത് കടക്കാൻ മാർഗമില്ലാതെ മോഷ്ടാക്കൾ കുടുങ്ങി. കടക്കുള്ളിൽ നിന്ന് മോഷ്ടാക്കൾ ഡോർ ശക്തമായി പിടിച്ച് വലിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് കടക്കുള്ളിൽ ഒറ്റക്കായ ജീവനക്കാരൻ മോഷ്ടാക്കാളെ ഒരു വടിയെടുത്ത് അടിക്കുന്ന രംഗവും വീഡിയോയിൽ കാണാൻ കഴിയും.

ഇരുപത് വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് പ്രതികളെയും ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്